5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+
9 നിങ്ങളുടെ ദൈവമായ യഹോവയാണു സത്യദൈവമെന്നും വിശ്വസ്തനായ ദൈവമെന്നും നിങ്ങൾക്കു നന്നായി അറിയാമല്ലോ. തന്നെ സ്നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരുടെ ആയിരം തലമുറവരെ ദൈവം തന്റെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം കാണിക്കുകയും ചെയ്യുന്നു.+