-
ന്യായാധിപന്മാർ 10:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു.+ അവർ ബാൽ ദൈവങ്ങളെയും+ അസ്തോരെത്ത് വിഗ്രഹങ്ങളെയും അരാമിലെ* ദൈവങ്ങളെയും സീദോനിലെ ദൈവങ്ങളെയും മോവാബിലെ ദൈവങ്ങളെയും+ അമ്മോന്യരുടെ ദൈവങ്ങളെയും+ ഫെലിസ്ത്യരുടെ ദൈവങ്ങളെയും+ സേവിച്ചുതുടങ്ങി. അവർ യഹോവയെ ഉപേക്ഷിച്ചു, തങ്ങളുടെ ദൈവത്തെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു. 7 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും വിറ്റു.+ 8 അവർ ആ വർഷം ഇസ്രായേല്യരെ വല്ലാതെ കഷ്ടപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്‌തു. ഗിലെയാദിലെ അമോര്യരുടെ ദേശമായിരുന്ന യോർദാന്റെ തീരപ്രദേശത്ത് താമസിച്ച ഇസ്രായേല്യരെയെല്ലാം അവർ 18 വർഷം അടക്കിഭരിച്ചു.
-