-
പ്രവൃത്തികൾ 1:16-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “സഹോദരന്മാരേ, യേശുവിനെ അറസ്റ്റു ചെയ്തവർക്കു വഴി കാണിച്ചുകൊടുത്ത യൂദാസിനെക്കുറിച്ച്+ പരിശുദ്ധാത്മാവ് ദാവീദിലൂടെ മുൻകൂട്ടിപ്പറഞ്ഞ തിരുവെഴുത്തു+ നിറവേറണമായിരുന്നു; 17 യൂദാസ് ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ടവനും+ ഞങ്ങളോടൊപ്പം ഈ ശുശ്രൂഷ ചെയ്തവനും ആയിരുന്നു. 18 (അയാൾ അനീതിയുടെ കൂലികൊണ്ട്+ ഒരു സ്ഥലം വാങ്ങി. അയാൾ തലകീഴായി താഴേക്കു വീണു, ശരീരം* പിളർന്ന് ഉള്ളിലുള്ളതെല്ലാം പുറത്ത് ചാടി.+ 19 ഈ സംഭവം യരുശലേമിലുള്ളവർക്കെല്ലാം അറിയാവുന്നതാണ്. അതുകൊണ്ട് ആ സ്ഥലത്തെ അവരുടെ ഭാഷയിൽ അക്കൽദാമ, അതായത് “രക്തനിലം,” എന്നു വിളിക്കുന്നു.) 20 ‘അവന്റെ താമസസ്ഥലം ശൂന്യമാകട്ടെ, അവിടെ ആരുമില്ലാതാകട്ടെ’+ എന്നും ‘അവന്റെ മേൽവിചാരകസ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ’+ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.
-