വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 14:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അപ്പോൾ ശാലേംരാജാവായ+ മൽക്കീസേദെക്ക്‌+ അപ്പവും വീഞ്ഞും കൊണ്ടു​വന്നു. മൽക്കീ​സേ​ദെക്ക്‌ അത്യു​ന്ന​ത​നായ ദൈവ​ത്തി​ന്റെ പുരോ​ഹി​ത​നാ​യി​രു​ന്നു.+

  • എബ്രായർ 5:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അതുപോലെതന്നെ, ക്രിസ്‌തു​വും മഹാപുരോ​ഹി​തൻ എന്ന സ്ഥാനം സ്വയം ഏറ്റെടു​ത്തുകൊണ്ട്‌ തന്നെത്താൻ മഹത്ത്വപ്പെ​ടു​ത്തി​യില്ല.+ “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാ​വാ​യി​രി​ക്കു​ന്നു”+ എന്നു ക്രിസ്‌തു​വിനോ​ടു പറഞ്ഞ ദൈവ​മാ​ണു ക്രിസ്‌തു​വി​നെ മഹത്ത്വപ്പെ​ടു​ത്തി​യത്‌. 6 അതുപോലെ, “നീ എന്നെന്നും മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള പുരോ​ഹി​തൻ”+ എന്നും ദൈവം മറ്റൊ​രി​ടത്ത്‌ പറയുന്നു.

  • എബ്രായർ 6:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 സുനിശ്ചിതവും ഉറപ്പു​ള്ള​തും ആയ ഈ പ്രത്യാശ+ നമുക്ക്‌ ഒരു നങ്കൂര​മാണ്‌. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളി​ലേക്കു കടന്നുചെ​ല്ലു​ന്നു. 20 എന്നേക്കുമായി മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു മഹാപുരോ​ഹി​ത​നാ​യി​ത്തീർന്ന യേശു+ നമുക്കു​വേണ്ടി നമുക്കു മുമ്പായി പ്രവേ​ശി​ച്ചത്‌ അവി​ടേ​ക്കാണ്‌.

  • എബ്രായർ 7:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 മൽക്കീസേദെക്കിന്‌ അപ്പനില്ല, അമ്മയില്ല, വംശാ​വ​ലി​യില്ല, ജീവി​ത​ത്തിന്‌ ആരംഭ​മോ അവസാ​ന​മോ ഇല്ല. അങ്ങനെ ദൈവം മൽക്കീസേദെ​ക്കി​നെ ദൈവ​പുത്രനെപ്പോ​ലെ ആക്കിത്തീർത്ത​തുകൊണ്ട്‌ അദ്ദേഹം എന്നെന്നും പുരോ​ഹി​ത​നാണ്‌.+

  • എബ്രായർ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ജനത്തിനു കൊടുത്ത നിയമ​ത്തി​ന്റെ ഒരു സവി​ശേ​ഷ​ത​യാ​യി​രു​ന്നു ലേവ്യ​പൗരോ​ഹി​ത്യം. ഈ പൗരോ​ഹി​ത്യ​ത്താൽ പൂർണത നേടാൻ കഴിയുമായിരുന്നെങ്കിൽ+ അഹരോനെപ്പോ​ലുള്ള ഒരു പുരോ​ഹി​തൻതന്നെ മതിയാ​യി​രു​ന്ന​ല്ലോ; മൽക്കീസേദെ​ക്കിനെപ്പോ​ലുള്ള ഒരു പുരോഹിതൻ+ വരേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക