-
ഓബദ്യ 10-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്‌ത അക്രമം കാരണം+
ലജ്ജ നിന്നെ മൂടും;+
നീ എന്നെന്നേക്കുമായി നശിച്ചുപോകും.+
11 അന്യദേശക്കാർ അവന്റെ സൈന്യത്തെ ബന്ദികളാക്കി കൊണ്ടുപോയ ദിവസം+
നീ വെറും കാഴ്ചക്കാരിയായി നോക്കിനിന്നു;
വിദേശികൾ അവന്റെ കവാടത്തിൽ കടന്ന് യരുശലേമിനുവേണ്ടി നറുക്കിട്ടപ്പോൾ,+
നീയും അവരിൽ ഒരാളെപ്പോലെ പെരുമാറി.
-