-
ഉൽപത്തി 20:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അപ്പോൾ സത്യദൈവം സ്വപ്നത്തിൽ അബീമേലെക്കിനോടു പറഞ്ഞു: “ശുദ്ധമായ ഹൃദയത്തോടെയാണു നീ ഇതു ചെയ്തതെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് എനിക്ക് എതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞത്, അവളെ തൊടാൻ നിന്നെ അനുവദിക്കാതിരുന്നത്.
-
-
2 ദിനവൃത്താന്തം 26:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 എന്നാൽ ശക്തനായിത്തീർന്നപ്പോൾ സ്വന്തം നാശത്തിനായി ഉസ്സീയയുടെ ഹൃദയം അഹങ്കരിച്ചു. യാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാനായി യഹോവയുടെ ആലയത്തിനുള്ളിലേക്കു കയറിച്ചെന്നുകൊണ്ട് ഉസ്സീയ തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തത കാണിച്ചു.+ 17 ഉടനെ അസര്യ പുരോഹിതനും യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന 80 പുരോഹിതന്മാരും ധൈര്യത്തോടെ ഉസ്സീയയുടെ പിന്നാലെ ചെന്നു. 18 ഉസ്സീയയെ തടഞ്ഞുകൊണ്ട് അവർ പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ് യഹോവയ്ക്കു സുഗന്ധക്കൂട്ട് അർപ്പിക്കരുത്,+ അതു ശരിയല്ല. പുരോഹിതന്മാർ മാത്രമേ അതു ചെയ്യാവൂ. കാരണം അവരാണ് അഹരോന്റെ വംശജർ;+ അവരെയാണ് അതിനായി വിശുദ്ധീകരിച്ചിരിക്കുന്നത്. വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്ത് പോകൂ! അങ്ങ് ഇക്കാര്യത്തിൽ അവിശ്വസ്തത കാണിച്ചിരിക്കുന്നതുകൊണ്ട് യഹോവയിൽനിന്ന് അങ്ങയ്ക്കു മഹത്ത്വം ലഭിക്കില്ല.”
-