21 ഉടനെ ദാനിയേൽ രാജാവിനോടു പറഞ്ഞു: “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. 22 എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു.+ അവ എന്നെ ഉപദ്രവിച്ചില്ല.+ കാരണം, ഞാൻ നിരപരാധിയാണെന്നു ദൈവം കണ്ടു. രാജാവേ, അങ്ങയോടും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.”