5 ഇസ്രായേലിന്റെ മൂത്ത മകനായ രൂബേന്റെ+ ആൺമക്കൾ ഇവരാണ്. രൂബേൻ ആദ്യത്തെ മകനായിരുന്നെങ്കിലും രൂബേൻ അപ്പന്റെ കിടക്ക അശുദ്ധമാക്കിയതുകൊണ്ട്+ മൂത്ത മകനുള്ള അവകാശം ഇസ്രായേലിന്റെ മകനായ യോസേഫിന്റെ+ ആൺമക്കൾക്കു ലഭിച്ചു. അതുകൊണ്ട്, വംശാവലിരേഖയിൽ മൂത്ത മകന്റെ സ്ഥാനം രൂബേനു ലഭിച്ചില്ല.