-
1 രാജാക്കന്മാർ 12:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ചെറുപ്പക്കാർ നൽകിയ നിർദേശമനുസരിച്ച് രാജാവ് ജനത്തോട് ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പൻ നിങ്ങളുടെ നുകം ഭാരമുള്ളതാക്കി. എന്നാൽ ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.”
-
-
1 രാജാക്കന്മാർ 12:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 രാജാവ് അപേക്ഷ തള്ളിക്കളഞ്ഞെന്നു കണ്ടപ്പോൾ ഇസ്രായേൽ ജനം രാജാവിനോടു പറഞ്ഞു: “ദാവീദിൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ മകനിൽ ഞങ്ങൾക്ക് ഒരു അവകാശവുമില്ല. ഇസ്രായേലേ, നിങ്ങളുടെ ദൈവങ്ങളുടെ അടുത്തേക്കു മടങ്ങുക! ദാവീദേ, നീ ഇനി നിന്റെ സ്വന്തം ഭവനം നോക്കിക്കൊള്ളുക!” തുടർന്ന് ഇസ്രായേല്യർ അവരവരുടെ വീടുകളിലേക്കു* മടങ്ങിപ്പോയി.+
-