-
ഉൽപത്തി 11:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യഹോവ പറഞ്ഞു: “ഇതാ, ഇവർ ഒറ്റ ജനതയാണ്; ഇവരുടെ ഭാഷയും ഒന്നാണ്.+ ഇവർ ചെയ്യാനിരിക്കുന്നതിന്റെ തുടക്കം മാത്രമാണ് ഇത്. മനസ്സിൽ ചിന്തിക്കുന്നതൊന്നും ഇവർക്ക് അസാധ്യമാകില്ല. 7 വരൂ, നമുക്ക്+ ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ കലക്കിക്കളയാം. അവർ പറയുന്നതൊന്നും അവർക്കു പരസ്‌പരം മനസ്സിലാകരുത്.”
-
-
പ്രവൃത്തികൾ 5:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 അതുകൊണ്ട് ഈ സാഹചര്യത്തിൽ ഞാൻ നിങ്ങളോടു പറയുകയാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതെ അവരെ വിട്ടേക്കുക. കാരണം ഈ ആശയവും പ്രവൃത്തിയും ഒക്കെ മനുഷ്യരിൽനിന്നുള്ളതാണെങ്കിൽ അതു താനേ പരാജയപ്പെട്ടുകൊള്ളും. 39 എന്നാൽ ദൈവത്തിൽനിന്നുള്ളതാണെങ്കിൽ നിങ്ങൾക്ക് അതു പരാജയപ്പെടുത്താനാകില്ല.+ അതു മാത്രമല്ല, നിങ്ങൾ ദൈവത്തോടു പോരാടുന്നവരാണെന്നുവരും.”+
-