-
1 ശമുവേൽ 15:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഒടുവിൽ ശമുവേൽ ശൗലിന്റെ അടുത്ത് ചെന്നപ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ. യഹോവ പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു.” 14 പക്ഷേ, ശമുവേൽ ചോദിച്ചു: “അങ്ങനെയെങ്കിൽ, എന്റെ കാതിലെത്തുന്ന ഈ ആടുകളുടെ കരച്ചിലും ഞാൻ കേൾക്കുന്ന കന്നുകാലികളുടെ ശബ്ദവും എന്താണ്?”+ 15 അപ്പോൾ ശൗൽ പറഞ്ഞു: “അവയെ അമാലേക്യരുടെ അടുത്തുനിന്ന് കൊണ്ടുവന്നതാണ്. അങ്ങയുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കാൻവേണ്ടി ആട്ടിൻപറ്റത്തിലും കന്നുകാലിക്കൂട്ടത്തിലും ഉള്ള ഏറ്റവും നല്ലവയെ ജനം ജീവനോടെ വെച്ചു. പക്ഷേ, ബാക്കിയുള്ളതെല്ലാം ഞങ്ങൾ നിശ്ശേഷം നശിപ്പിച്ചു.”
-