6 അങ്ങനെ, ആ മരം കാഴ്ചയ്ക്കു മനോഹരവും അതിലെ പഴം തിന്നാൻ നല്ലതും ആണെന്നു സ്ത്രീ കണ്ടു. അതെ, ആ മരം കാണാൻ നല്ല ഭംഗിയായിരുന്നു. സ്ത്രീ അതിന്റെ പഴം പറിച്ച് തിന്നു.+ പിന്നീട്, ഭർത്താവിനോടുകൂടെയായിരുന്നപ്പോൾ ഭർത്താവിനും കുറച്ച് കൊടുത്തു; ഭർത്താവും തിന്നു.+