-
മത്തായി 27:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പക്ഷേ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കുറ്റമാരോപിച്ചപ്പോഴൊന്നും യേശു ഒരു അക്ഷരംപോലും മിണ്ടിയില്ല.+ 13 അപ്പോൾ പീലാത്തൊസ് യേശുവിനോടു ചോദിച്ചു: “നിനക്കെതിരെ ഇവർ സാക്ഷി പറയുന്നതു കേട്ടില്ലേ? എത്രയെത്ര കാര്യങ്ങളാണ് ഇവർ പറയുന്നത്?” 14 എന്നിട്ടും യേശു മറുപടിയായി ഒരു വാക്കുപോലും പറയാത്തതു കണ്ട് ഗവർണർക്ക് അതിശയം തോന്നി.
-
-
പ്രവൃത്തികൾ 8:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന തിരുവെഴുത്തുഭാഗം ഇതായിരുന്നു: “അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു. രോമം കത്രിക്കുന്നവന്റെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു അവൻ. അവൻ വായ് തുറന്നില്ല.+ 33 അപമാനിതനായപ്പോൾ അവനു നീതി ലഭിക്കാതെപോയി.+ അവന്റെ ഉത്ഭവത്തെക്കുറിച്ച് ആരു വിവരിക്കും? അവന്റെ ജീവൻ ഭൂമിയിൽനിന്ന് ഇല്ലാതായല്ലോ.”+
-