വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 4:17-21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 യശയ്യ പ്രവാ​ച​കന്റെ ചുരുൾ യേശു​വി​നു കൊടു​ത്തു. യേശു ചുരുൾ തുറന്ന്‌ ഇങ്ങനെ എഴുതി​യി​രി​ക്കുന്ന ഭാഗം എടുത്തു: 18 “ദരി​ദ്രരോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ* എന്നെ അഭി​ഷേകം ചെയ്‌ത​തി​നാൽ ദൈവ​ത്തി​ന്റെ ആത്മാവ്‌ എന്റെ മേലുണ്ട്‌. ബന്ദികളോ​ടു സ്വാത​ന്ത്ര്യം ലഭിക്കുമെ​ന്നും അന്ധന്മാരോ​ടു കാഴ്‌ച കിട്ടുമെ​ന്നും പ്രഖ്യാ​പി​ക്കാ​നും മർദി​തരെ സ്വതന്ത്രരാക്കാനും+ 19 യഹോവയുടെ* പ്രസാദവർഷത്തെക്കുറിച്ച്‌+ പ്രസം​ഗി​ക്കാ​നും ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.” 20 എന്നിട്ട്‌ യേശു ചുരുൾ ചുരുട്ടി സേവകന്റെ കൈയിൽ തിരികെ കൊടു​ത്തിട്ട്‌ അവിടെ ഇരുന്നു. സിന​ഗോ​ഗി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രും യേശു​വിനെ​ത്തന്നെ നോക്കിക്കൊ​ണ്ടി​രു​ന്നു. 21 അപ്പോൾ യേശു അവരോ​ട്‌, “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെ​ഴുത്ത്‌ ഇന്നു നിറ​വേ​റി​യി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു.

  • ലൂക്കോസ്‌ 7:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യേശു ആ രണ്ടു പേരോ​ടു പറഞ്ഞു: “നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തത്‌, പോയി യോഹ​ന്നാ​നെ അറിയി​ക്കുക: അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്‌ഠരോ​ഗി​കൾ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു,+ മരിച്ചവർ ഉയിർത്തെ​ഴുന്നേൽക്കു​ന്നു, ദരി​ദ്രരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.+

  • പ്രവൃത്തികൾ 26:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഈ ജനത്തി​ന്റെ​യും മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ​യും അടു​ത്തേക്കു ഞാൻ നിന്നെ അയയ്‌ക്കാൻപോ​കു​ക​യാണ്‌.+ അവരുടെ കൈയിൽനി​ന്ന്‌ ഞാൻ നിന്നെ രക്ഷപ്പെ​ടു​ത്തും. 18 അവരുടെ കണ്ണുകൾ തുറക്കാനും+ അവരെ അന്ധകാരത്തിൽനിന്ന്‌+ വെളിച്ചത്തിലേക്കു+ കൊണ്ടു​വ​രാ​നും സാത്താന്റെ അധികാരത്തിൽനിന്ന്‌+ ദൈവ​ത്തി​ലേക്കു തിരി​ക്കാ​നും ആണ്‌ നിന്നെ അയയ്‌ക്കു​ന്നത്‌. അങ്ങനെ എന്നിലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ അവർക്കു പാപ​മോ​ചനം ലഭിക്കുകയും+ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വർക്കി​ട​യിൽ അവർക്ക്‌ ഒരു അവകാശം കിട്ടു​ക​യും ചെയ്യും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക