19 ഇസ്രായേല്യരുടെ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന സത്യദൈവത്തിന്റെ ദൂതൻ+ അവിടെനിന്ന് മാറി അവരുടെ പുറകിലേക്കു പോയി. അവരുടെ മുന്നിലുണ്ടായിരുന്ന മേഘസ്തംഭം പുറകിലേക്കു നീങ്ങി അവരുടെ പിന്നിൽ നിന്നു.+
20 “ഇതാ, വഴിയിൽ നിന്നെ സംരക്ഷിക്കാനും ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരാനും നിനക്കു മുമ്പായി ഞാൻ ഒരു ദൈവദൂതനെ അയയ്ക്കുന്നു.+