-
ആവർത്തനം 13:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “നിങ്ങൾക്കിടയിൽനിന്ന് ഒരു പ്രവാചകനോ സ്വപ്‌നം വ്യാഖ്യാനിച്ച് ഭാവി പറയുന്നവനോ വന്ന് ഒരു അടയാളം തരുകയോ ലക്ഷണം പറയുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 2 ആ അടയാളമോ ലക്ഷണമോ പോലെ സംഭവിക്കുകയും ആ വ്യക്തി നിങ്ങളോട്, ‘വരൂ,’ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ‘അന്യദൈവങ്ങളുടെ പിന്നാലെ പോയി നമുക്ക് അവയെ സേവിക്കാം’ എന്നു പറയുകയും ചെയ്‌താൽ 3 ആ പ്രവാചകന്റെയോ സ്വപ്നദർശിയുടെയോ വാക്കുകൾക്കു ചെവി കൊടുക്കരുത്.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ സ്‌നേഹിക്കുന്നുണ്ടോ+ എന്ന് അറിയാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.+
-