9 കാരണം, ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഞാൻ നിങ്ങളിലേക്കു മുഖം തിരിക്കും. ആളുകൾ നിങ്ങളിൽ കൃഷിയിറക്കും; വിത്തു വിതയ്‌ക്കും. 10 ഞാൻ നിങ്ങളുടെ ആളുകളെ, ഇസ്രായേൽഗൃഹത്തെ മുഴുവൻ, വർധിപ്പിക്കും. നഗരങ്ങളിൽ ആൾത്താമസമുണ്ടാകും.+ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ അവർ പുനർനിർമിക്കും.+