5 ഞാൻ ഇസ്രായേലിനു മഞ്ഞുകണങ്ങൾപോലെയാകും.
അവൻ ലില്ലിച്ചെടിപോലെ പുഷ്പിക്കും.
ലബാനോനിലെ വൃക്ഷങ്ങൾപോലെ അവൻ ആഴത്തിൽ വേരിറക്കും.
6 അവന്റെ ചില്ലകൾ പടർന്നുപന്തലിക്കും.
അവന്റെ മഹത്ത്വം ഒലിവ് മരത്തിന്റേതുപോലെയും
അവന്റെ സുഗന്ധം ലബാനോന്റേതുപോലെയും ആയിരിക്കും.