-
യോശുവ 10:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യഹോവ ഇസ്രായേല്യർ കാൺകെ അമോര്യരെ തുരത്തിയോടിച്ച ആ ദിവസമാണു യോശുവ ഇസ്രായേല്യരുടെ മുന്നിൽവെച്ച് യഹോവയോട് ഇങ്ങനെ പറഞ്ഞത്:
“സൂര്യാ, നീ ഗിബെയോന്റെ+ മുകളിൽ നിശ്ചലമായി നിൽക്കൂ!+
ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയുടെ മുകളിലും!”
13 അങ്ങനെ, ഇസ്രായേൽ ജനത ശത്രുക്കളോടു പ്രതികാരം നടത്തിക്കഴിയുന്നതുവരെ സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും അനങ്ങിയില്ല. യാശാരിന്റെ പുസ്‌തകത്തിൽ+ ഇക്കാര്യം എഴുതിയിട്ടുണ്ടല്ലോ. ആ ദിവസം മുഴുവൻ സൂര്യൻ ആകാശമധ്യേ നിശ്ചലമായി നിന്നു; അത് അസ്തമിച്ചില്ല.
-