-
ഹോശേയ 11:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും?+
ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ വിട്ടുകൊടുക്കും?
ആദ്മയോടെന്നപോലെ ഞാൻ എങ്ങനെ നിന്നോട് ഇടപെടും?
സെബോയിമിനോടു ചെയ്തതുപോലെ ഞാൻ എങ്ങനെ നിന്നോടു ചെയ്യും?+
9 ഞാൻ എന്റെ ഉഗ്രകോപം അഴിച്ചുവിടില്ല,
ഞാൻ ഇനി എഫ്രയീമിനെ നശിപ്പിക്കില്ല,+
കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല,
നിങ്ങളുടെ ഇടയിലെ പരിശുദ്ധൻ!
ക്രോധത്തോടെ ഞാൻ നിങ്ങളുടെ നേരെ വരില്ല.
-