2 അവർ മേലാൽ മോവാബിനെ പുകഴ്ത്തുന്നില്ല.
‘വരൂ, നമുക്ക് അവളെ ഒരു ജനതയല്ലാതാക്കാം’ എന്നു പറഞ്ഞ്
അവളെ വീഴിക്കാൻ ഹെശ്‌ബോനിൽവെച്ച്+ അവർ പദ്ധതി മനഞ്ഞു.
മദ്മേനേ, നീയും മിണ്ടരുത്.
കാരണം, നിന്റെ പുറകേയും വാളുണ്ട്.
3 ഹോരോനയീമിൽനിന്ന്+ ഒരു നിലവിളി കേൾക്കുന്നു;
സംഹാരത്തിന്റെയും മഹാനാശത്തിന്റെയും നിലവിളി.