-
ആവർത്തനം 8:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നിങ്ങൾ തിന്ന് തൃപ്തരാകുകയും നല്ല വീടുകൾ പണിത് താമസിക്കുകയും+ 13 നിങ്ങളുടെ ആടുമാടുകൾ പെരുകുകയും സ്വർണവും വെള്ളിയും വർധിക്കുകയും അങ്ങനെ നിങ്ങൾക്ക് എല്ലാത്തിലും സമൃദ്ധി ഉണ്ടാകുകയും ചെയ്യുമ്പോൾ 14 നിങ്ങളുടെ ഹൃദയം അഹങ്കരിച്ചുപോകുകയോ+ അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളയുകയോ അരുത്.+
-
-
ആവർത്തനം 8:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ‘ഞാൻ എന്റെ സ്വന്തം ശക്തിയും കൈക്കരുത്തും കൊണ്ടാണ് ഈ സമ്പത്തെല്ലാം സ്വരൂപിച്ചത്’+ എന്നു നീ ഹൃദയത്തിൽ പറഞ്ഞുപോയാൽ 18 ഓർക്കുക: നിന്റെ ദൈവമായ യഹോവയാണു സമ്പത്ത് സ്വരൂപിക്കാനുള്ള ശക്തി നിനക്കു തരുന്നത്.+ ഇന്നോളം ചെയ്തുവരുന്നതുപോലെ, നിന്റെ പൂർവികരോടു സത്യം ചെയ്‌ത തന്റെ ഉടമ്പടി പാലിക്കാനാണു ദൈവം അങ്ങനെ ചെയ്യുന്നത്.+
-