19 ആർക്കും അറിവോ വകതിരിവോ ഇല്ല;
ആരും ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നില്ല:
“അതിൽ പകുതികൊണ്ട് ഞാൻ തീ കത്തിച്ചു,
അതിന്റെ കനലിൽ ഞാൻ അപ്പം ഉണ്ടാക്കി, ഇറച്ചി ചുട്ടു.
ബാക്കികൊണ്ട് ഞാൻ ഒരു മ്ലേച്ഛവസ്തു ഉണ്ടാക്കുന്നതു ശരിയോ?+
ഞാൻ ഒരു മരക്കഷണത്തെ ആരാധിക്കണമോ?”