26 എന്റെ ഭരണപ്രദേശത്തെങ്ങുമുള്ള സകലരും ദാനിയേലിന്റെ ദൈവത്തിനു മുന്നിൽ ഭയന്നുവിറയ്ക്കണമെന്നു ഞാൻ ഒരു കല്‌പന പുറപ്പെടുവിക്കുന്നു.+ കാരണം, ആ ദൈവമാണു ജീവനുള്ള ദൈവം, എന്നേക്കുമുള്ളവൻ. ആ ദൈവത്തിന്റെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടില്ല. ആ ഭരണം എന്നെന്നും നിലനിൽക്കും.+