-
ആവർത്തനം 30:1-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 “ഈ വാക്കുകളെല്ലാം, അതായത് ഞാൻ നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്ന ഈ അനുഗ്രഹവും ശാപവും,+ നിങ്ങളുടെ മേൽ വരുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളയുന്ന എല്ലാ ജനതകളുടെയും ഇടയിൽവെച്ച്+ അവ നിങ്ങളുടെ മനസ്സിലേക്കു വരുകയും*+ 2 നിങ്ങളും മക്കളും നിങ്ങളുടെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞ്+ ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ദൈവത്തിന്റെ വാക്കുകളെല്ലാം നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും ചെയ്യുമ്പോൾ,+ 3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ 4 നിങ്ങളെ ആകാശത്തിന്റെ അറ്റത്തോളം ചിതറിച്ചുകളഞ്ഞാലും അവിടെനിന്നെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും.+
-
-
1 രാജാക്കന്മാർ 8:47, 48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
47 ആ ദേശത്തുവെച്ച് അങ്ങയുടെ ജനം സുബോധം വീണ്ടെടുക്കുകയും+ അങ്ങയിലേക്കു തിരിഞ്ഞ്+ അങ്ങയുടെ കരുണയ്ക്കായി യാചിച്ചുകൊണ്ട്,+ ‘ഞങ്ങൾ പാപം ചെയ്‌ത് കുറ്റക്കാരായിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു’ എന്ന് ഏറ്റുപറയുകയും+ 48 അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ച് അവർ മുഴുഹൃദയത്തോടും+ മുഴുദേഹിയോടും കൂടെ അങ്ങയിലേക്കു തിരിയുകയും അവരുടെ പൂർവികർക്ക് അങ്ങ് നൽകിയ ദേശത്തിനും അങ്ങ് തിരഞ്ഞെടുത്ത നഗരത്തിനും അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഭവനത്തിനും നേരെ തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുകയും ചെയ്‌താൽ+
-