വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 36:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 എന്നാൽ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു സ്വന്തം ജനത്തോ​ടും വാസസ്ഥ​ല​ത്തോ​ടും അനുകമ്പ തോന്നി​യ​തു​കൊണ്ട്‌ സന്ദേശ​വാ​ഹ​കരെ അയച്ച്‌ ദൈവം അവർക്കു പല തവണ മുന്നറി​യി​പ്പു കൊടു​ത്തു. 16 പക്ഷേ സുഖ​പ്പെ​ടു​ത്താൻ പറ്റാത്ത അളവോ​ളം,+ യഹോ​വ​യു​ടെ ഉഗ്ര​കോ​പം സ്വന്തം ജനത്തിനു നേരെ ജ്വലി​ക്കു​വോ​ളം, അവർ സത്യ​ദൈ​വ​ത്തി​ന്റെ സന്ദേശ​വാ​ഹ​കരെ പരിഹസിക്കുകയും+ ദൈവ​ത്തി​ന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും+ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രെ നിന്ദിക്കുകയും+ ചെയ്‌തു​കൊ​ണ്ടി​രു​ന്നു.

  • നെഹമ്യ 9:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 അങ്ങ്‌ വിശ്വ​സ്‌ത​തയോ​ടെ പ്രവർത്തി​ച്ച​തുകൊണ്ട്‌ ഞങ്ങൾ അനുഭ​വിച്ച കാര്യ​ങ്ങളോ​ടുള്ള ബന്ധത്തിൽ അങ്ങ്‌ നീതി​മാ​നാണ്‌; വാസ്‌ത​വ​ത്തിൽ, ദുഷ്ടത പ്രവർത്തി​ച്ചതു ഞങ്ങളാണ്‌.+

  • ദാനിയേൽ 9:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോവേ, നീതി അങ്ങയു​ടേത്‌. ഞങ്ങൾക്കു​ള്ള​തോ, ഇന്നു കാണു​ന്ന​തു​പോ​ലെ നാണ​ക്കേ​ടും. അതെ, അങ്ങയോ​ട്‌ അവിശ്വ​സ്‌തത കാണി​ച്ച​തു​കൊണ്ട്‌ അടുത്തും അകലെ​യും ഉള്ള പല ദേശങ്ങ​ളി​ലേക്ക്‌ അങ്ങ്‌ ചിതറി​ച്ചു​കളഞ്ഞ ഇസ്രാ​യേൽ മുഴു​വ​നും യരുശ​ലേം​നി​വാ​സി​ക​ളും യഹൂദാ​പു​രു​ഷ​ന്മാ​രും ലജ്ജിത​രാ​യി​രി​ക്കു​ന്നു.+

  • ദാനിയേൽ 9:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവേ, അങ്ങയുടെ നീതി​യുള്ള സകല പ്രവൃ​ത്തി​കൾക്കും ചേർച്ച​യിൽ,+ അങ്ങയുടെ കോപ​വും ക്രോ​ധ​വും യരുശ​ലേം നഗരത്തെ, അങ്ങയുടെ വിശു​ദ്ധ​പർവ​തത്തെ, വിട്ടു​നീ​ങ്ങാൻ ദയവായി ഇടയാ​ക്കേ​ണമേ. കാരണം, ഞങ്ങളുടെ പാപങ്ങ​ളും ഞങ്ങളുടെ പൂർവി​ക​രു​ടെ തെറ്റു​ക​ളും നിമിത്തം യരുശ​ലേ​മും അങ്ങയുടെ ജനവും ചുറ്റു​മുള്ള സകലർക്കും ഒരു നിന്ദാ​വി​ഷ​യ​മാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക