-
നെഹമ്യ 9:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “പക്ഷേ, അനുസരണംകെട്ടവരായിത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്+ അങ്ങയുടെ നിയമത്തിനു പുറംതിരിഞ്ഞു.* അങ്ങയുടെ പ്രവാചകന്മാർ ആവശ്യമായ മുന്നറിയിപ്പു കൊടുത്ത് അവരെ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവർ അവരെ കൊന്നുകളഞ്ഞു. അവർ തങ്ങളുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്‌തു.+
-
-
യിരെമ്യ 31:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 “എഫ്രയീമിന്റെ വിലാപം ഞാൻ കേട്ടിരിക്കുന്നു:
‘ഒരു കാളക്കുട്ടിയെ മെരുക്കുന്നതുപോലെ
അങ്ങ് എന്നെ തിരുത്തി; അങ്ങനെ ഞാൻ നേരെയായി.
എന്നെ തിരികെ കൊണ്ടുവരൂ. ഞാൻ ഉടൻ തിരിഞ്ഞുവരും.
അങ്ങ് എന്റെ ദൈവമായ യഹോവയാണല്ലോ.
-
-
യഹസ്‌കേൽ 6:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അങ്ങനെ, രക്ഷപ്പെടുന്നവർ അടിമകളായി ജനതകളുടെ ഇടയിൽ കഴിയുമ്പോൾ എന്നെ ഓർക്കും.+ എന്നിൽനിന്ന് അകന്നുപോയ അവരുടെ അവിശ്വസ്‌തഹൃദയം* കാരണവും മ്ലേച്ഛവിഗ്രഹങ്ങളെ കാമാവേശത്തോടെ നോക്കുന്ന* അവരുടെ കണ്ണുകൾ കാരണവും+ എന്റെ ഹൃദയം തകർന്നുപോയെന്ന്+ അവർ മനസ്സിലാക്കും. തങ്ങൾ ചെയ്തുകൂട്ടിയ എല്ലാ ദുഷ്പ്രവൃത്തികളും മ്ലേച്ഛകാര്യങ്ങളും ഓർത്ത് അവർ ലജ്ജിക്കും. അവർക്ക് അവയോടെല്ലാം വെറുപ്പു തോന്നും.+
-