5 ദേവാലയത്തിനു ചുറ്റും ഞാൻ ഒരു മതിൽ കണ്ടു. ആ മനുഷ്യന്റെ കൈയിൽ അളക്കാനായി ആറു മുഴം നീളമുള്ള ഒരു മുഴക്കോലുണ്ടായിരുന്നു. (ഇവിടെ ഒരു മുഴം എന്നു പറയുന്നത് ഒരു മുഴവും നാലു വിരൽ കനവും ചേർന്നതാണ്.) അദ്ദേഹം മതിൽ അളന്നുതുടങ്ങി. അതിന്റെ കനം ഒരു മുഴക്കോലും ഉയരം ഒരു മുഴക്കോലും ആയിരുന്നു.