-
യോശുവ 2:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: “ഞങ്ങൾ പറയുന്നതുപോലെ ചെയ്യുന്നില്ലെങ്കിൽ ഞങ്ങളെക്കൊണ്ട് ഇടുവിച്ച ഈ ആണയുടെ കാര്യത്തിൽ ഞങ്ങൾ കുറ്റമില്ലാത്തവരായിരിക്കും:+ 18 ഞങ്ങൾ ഈ ദേശത്തേക്കു വരുമ്പോൾ, ഞങ്ങളെ ഇറക്കിവിട്ട ജനലിൽ ഈ കടുഞ്ചുവപ്പുചരടു കെട്ടിയിരിക്കണം. അപ്പനെയും അമ്മയെയും സഹോദരങ്ങളെയും പിതൃഭവനത്തിലുള്ള എല്ലാവരെയും രാഹാബിന്റെകൂടെ ഈ വീട്ടിൽ ഒരുമിച്ചുകൂട്ടുകയും വേണം.+ 19 ആരെങ്കിലും വീട്ടിൽനിന്ന് പുറത്ത് ഇറങ്ങിയാൽ അയാളുടെ രക്തത്തിന് അയാൾത്തന്നെയായിരിക്കും ഉത്തരവാദി. ഞങ്ങൾ പക്ഷേ കുറ്റമില്ലാത്തവരായിരിക്കും. രാഹാബിന്റെകൂടെ വീട്ടിലായിരിക്കുന്ന ആർക്കെങ്കിലുമാണു ഹാനി വരുന്നതെങ്കിൽ* അയാളുടെ രക്തത്തിനു ഞങ്ങളായിരിക്കും ഉത്തരവാദികൾ.
-