-
യഹസ്‌കേൽ 1:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഞാൻ ആ ജീവികളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, നാലു മുഖമുള്ള ആ ജീവികളിൽ ഓരോന്നിന്റെയും അരികെ നിലത്ത് ഓരോ ചക്രം കണ്ടു.+ 16 ചക്രങ്ങൾ പീതരത്‌നംപോലെ* തിളങ്ങി. അവ നാലും ഒരുപോലിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം* എന്ന രീതിയിലായിരുന്നു അതിന്റെ പണി. 17 നീങ്ങുമ്പോൾ അവയ്‌ക്കു തിരിയാതെതന്നെ നാലു ദിശയിൽ ഏതിലേക്കു വേണമെങ്കിലും പോകാമായിരുന്നു. 18 കണ്ടാൽ ആർക്കും പേടി തോന്നുന്നത്ര ഉയരമുള്ളവയായിരുന്നു ചക്രങ്ങൾ. നാലു ചക്രത്തിന്റെയും വളയങ്ങൾ നിറയെ കണ്ണുകളായിരുന്നു.+
-