2 അത്യുന്നതനായ ദൈവം എന്നോടുള്ള ബന്ധത്തിൽ ചെയ്‌ത അത്ഭുതങ്ങളും അടയാളങ്ങളും വിവരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 3 ദൈവത്തിന്റെ അടയാളങ്ങൾ എത്ര മഹനീയം! അത്ഭുതങ്ങൾ എത്ര ഗംഭീരം! ദൈവത്തിന്റെ രാജ്യം നിത്യരാജ്യം; ഭരണാധിപത്യമോ തലമുറതലമുറയോളമുള്ളതും.+