-
ദാനിയേൽ 5:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 വീഞ്ഞിന്റെ ലഹരിയിലായിരിക്കെ ബേൽശസ്സർ, യരുശലേമിലെ ദേവാലയത്തിൽനിന്ന് അപ്പനായ നെബൂഖദ്നേസർ എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കൊണ്ടുവരാൻ കല്പിച്ചു.+ രാജാവിനും അദ്ദേഹത്തിന്റെ പ്രധാനികൾക്കും ഉപപത്നിമാർക്കും* വെപ്പാട്ടികൾക്കും കുടിക്കാൻവേണ്ടിയായിരുന്നു അത്. 3 അങ്ങനെ, യരുശലേമിലുള്ള ദൈവഭവനത്തിലെ വിശുദ്ധമന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങൾ അവർ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവും അദ്ദേഹത്തിന്റെ പ്രധാനികളും ഉപപത്നിമാരും വെപ്പാട്ടികളും അതിൽനിന്ന് കുടിച്ചു.
-