-
എസ്ഥേർ 8:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അങ്ങനെ അന്ന്, അതായത് മൂന്നാം മാസമായ സീവാൻ* മാസം 23-ാം തീയതി, രാജാവിന്റെ സെക്രട്ടറിമാരെ വിളിപ്പിച്ചു. അവർ മൊർദെഖായി കല്പിച്ചതെല്ലാം ജൂതന്മാർക്കും അതുപോലെ സംസ്ഥാനാധിപതിമാർക്കും+ ഗവർണർമാർക്കും ഇന്ത്യ മുതൽ എത്യോപ്യ വരെയുള്ള 127 സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാർക്കും+ വേണ്ടി എഴുതിയുണ്ടാക്കി. ഓരോ സംസ്ഥാനത്തിനും അതതിന്റെ ലിപിയിലും* ഓരോ ജനതയ്‌ക്കും അവരവരുടെ ഭാഷയിലും ജൂതന്മാർക്ക് അവരുടെ സ്വന്തം ലിപിയിലും ഭാഷയിലും ആണ് എഴുതിയത്.
-
-
ദാനിയേൽ 3:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്നിട്ട്, സംസ്ഥാനാധിപതിമാരും മേധാവികളും ഗവർണർമാരും ഉപദേഷ്ടാക്കളും ധനകാര്യവിചാരകരും ന്യായാധിപന്മാരും മജിസ്റ്റ്രേട്ടുമാരും സംസ്ഥാനങ്ങളിലെ എല്ലാ അധികാരികളും താൻ സ്ഥാപിച്ച പ്രതിമയുടെ ഉദ്ഘാടനത്തിനു കൂടിവരാൻ നെബൂഖദ്നേസർ രാജാവ് സന്ദേശം അയച്ചു.
-