14 അങ്ങനെ, യോസേഫ് എഴുന്നേറ്റ് കുട്ടിയെയും അമ്മയെയും കൊണ്ട് രാത്രിയിൽത്തന്നെ ഈജിപ്തിലേക്കു പോയി. 15 ഹെരോദിന്റെ മരണംവരെ അവിടെ താമസിച്ചു. അങ്ങനെ, “ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി”+ എന്നു തന്റെ പ്രവാചകനിലൂടെ യഹോവ പറഞ്ഞതു നിറവേറി.