16 അവർ മലകളോടും പാറകളോടും ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ കണ്ണിൽനിന്നും കുഞ്ഞാടിന്റെ+ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്‌ക്കാൻ ഞങ്ങളുടെ മേൽ വന്നുവീഴൂ.+ 17 അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു,+ ആർക്കു സഹിച്ചുനിൽക്കാൻ കഴിയും?”+