-
സങ്കീർത്തനം 105:8-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ദൈവം തന്റെ ഉടമ്പടി എക്കാലവും+
തന്റെ വാഗ്‌ദാനം* ആയിരം തലമുറയോളവും ഓർക്കുന്നു.+
9 അതെ, ദൈവം അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയും+
യിസ്‌ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കുന്നു.+
10 ദൈവം അതു യാക്കോബിന് ഒരു നിയമമായും
ഇസ്രായേലിന്, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു.
11 ‘ഞാൻ കനാൻ ദേശം നിങ്ങളുടെ അവകാശമായി,+
നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ.
-
-
പ്രവൃത്തികൾ 3:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 നിങ്ങൾ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂർവികരോടു ചെയ്‌ത ഉടമ്പടിയുടെയും മക്കളാണ്.+ ‘നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹം നേടും’+ എന്നു ദൈവം അബ്രാഹാമിനോട് ഉടമ്പടി ചെയ്തിരുന്നല്ലോ. 26 ദൈവം തന്റെ ദാസനെ എഴുന്നേൽപ്പിച്ചപ്പോൾ നിങ്ങളുടെ അടുത്തേക്കാണ് ആദ്യം അയച്ചത്.+ നിങ്ങളെ ഓരോരുത്തരെയും ദുഷ്ടതകളിൽനിന്ന് പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്‌തത്.”
-