-
യിരെമ്യ 48:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ‘അവൻ യഹോവയ്ക്കെതിരെ തന്നെത്തന്നെ ഉയർത്തിയതുകൊണ്ട്+ അവനെ കുടിപ്പിച്ച് മത്തനാക്കുക.+
മോവാബ് സ്വന്തം ഛർദിയിൽ കിടന്ന് ഉരുളട്ടെ.
അവൻ ഒരു പരിഹാസപാത്രമാകട്ടെ.
27 അല്ല, നിന്റെ കണ്ണിൽ ഇസ്രായേൽ ഒരു പരിഹാസപാത്രമായിരുന്നില്ലേ?+
അവനെ നോക്കി തല കുലുക്കി അവന് എതിരെ സംസാരിക്കാൻ
നീ എന്താ അവനെ കള്ളന്മാരുടെ കൂട്ടത്തിൽ കണ്ടോ?
-
-
യഹസ്‌കേൽ 25:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘“യഹൂദാഗൃഹവും മറ്റു ജനതകളെപ്പോലെതന്നെയാണ്” എന്നു മോവാബും+ സേയീരും+ പറഞ്ഞതുകൊണ്ട് 9 ഞാൻ മോവാബിന്റെ പാർശ്വത്തെ,* അവന്റെ ദേശത്തിന്റെ സൗന്ദര്യമായ* അതിർത്തിനഗരങ്ങളെ, അതായത് ബേത്ത്-യശീമോനെയും ബാൽ-മേയോനെയും എന്തിന്, കിര്യത്തയീം വരെയും,+ മലർക്കെ തുറന്നിടുന്നു.
-