-
യോശുവ 23:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “മോശയുടെ നിയമപുസ്‌തകത്തിൽ+ എഴുതിയിരിക്കുന്നതെല്ലാം അനുസരിക്കാനും പിൻപറ്റാനും നിങ്ങൾ നല്ല ധൈര്യം കാണിക്കണം. ഒരിക്കലും അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+ 7 നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളോട് ഇടപഴകുകയുമരുത്.+ നിങ്ങൾ അവരുടെ ദൈവങ്ങളുടെ പേരുകൾ പരാമർശിക്കാൻപോലും പാടില്ല.+ അവയെ ചൊല്ലി സത്യം ചെയ്യുകയോ അവയെ സേവിക്കുകയോ അവയുടെ മുന്നിൽ കുമ്പിടുകയോ അരുത്.+
-
-
1 രാജാക്കന്മാർ 11:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 ഞാൻ ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം ഇതാണ്: അവർ എന്നെ ഉപേക്ഷിച്ച്+ സീദോന്യരുടെ ദേവിയായ അസ്തോരെത്തിന്റെയും മോവാബിലെ ദൈവമായ കെമോശിന്റെയും അമ്മോന്യരുടെ ദൈവമായ മിൽക്കോമിന്റെയും മുന്നിൽ കുമ്പിട്ട് നമസ്കരിച്ചു. അവന്റെ അപ്പനായ ദാവീദിനെപ്പോലെ, എന്റെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചുകൊണ്ടും എന്റെ നിയമങ്ങളും ന്യായത്തീർപ്പുകളും അനുസരിച്ചുകൊണ്ടും അവർ എന്റെ വഴിയിൽ നടന്നതുമില്ല.
-