5 അപ്പോൾ യൂദാസ് ആ വെള്ളിനാണയങ്ങൾ ദേവാലയത്തിലേക്ക് എറിഞ്ഞിട്ട് പോയി തൂങ്ങിമരിച്ചു.+ 6 എന്നാൽ മുഖ്യപുരോഹിതന്മാർ ആ വെള്ളിനാണയങ്ങൾ എടുത്ത്, “ഇതു രക്തത്തിന്റെ വിലയായതിനാൽ വിശുദ്ധഖജനാവിൽ നിക്ഷേപിക്കുന്നതു ശരിയല്ല” എന്നു പറഞ്ഞു.