-
ലൂക്കോസ് 11:9-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അതുകൊണ്ട് ഞാൻ പറയുന്നു: ചോദിച്ചുകൊണ്ടിരിക്കൂ,+ നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.+ 10 കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു.+ അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു. 11 നിങ്ങളിൽ ഏതെങ്കിലും പിതാവ്, മകൻ മീൻ ചോദിച്ചാൽ അതിനു പകരം പാമ്പിനെ കൊടുക്കുമോ?+ 12 മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? 13 മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!”+
-