-
ലൂക്കോസ് 13:25-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 വീട്ടുകാരൻ എഴുന്നേറ്റ് വാതിൽ അടച്ചുകഴിയുമ്പോൾ നിങ്ങൾ പുറത്ത് നിന്ന് വാതിലിൽ മുട്ടി, ‘യജമാനനേ, വാതിൽ തുറന്നുതരണേ’+ എന്ന് അപേക്ഷിക്കും. എന്നാൽ അദ്ദേഹം നിങ്ങളോട്, ‘നിങ്ങൾ എവിടെനിന്നുള്ളവരാണെന്ന് എനിക്ക് അറിയില്ല’ എന്നു പറയും. 26 അപ്പോൾ നിങ്ങൾ പറയും: ‘ഞങ്ങൾ അങ്ങയുടെകൂടെ തിന്നുകയും കുടിക്കുകയും ചെയ്തിട്ടില്ലേ? അങ്ങ് ഞങ്ങളുടെ പ്രധാനതെരുവുകളിൽ വന്ന് പഠിപ്പിച്ചിട്ടുമുണ്ടല്ലോ.’+ 27 എന്നാൽ വീട്ടുകാരൻ നിങ്ങളോടു പറയും: ‘നിങ്ങൾ എവിടെനിന്നുള്ളവരാണെന്ന് എനിക്ക് അറിയില്ല. നീതികേടു കാണിക്കുന്നവരേ, എന്റെ അടുത്തുനിന്ന് പോകൂ!’
-