-
ലൂക്കോസ് 6:47-49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
47 എന്റെ അടുത്ത് വന്ന് എന്റെ വചനങ്ങൾ കേട്ടിട്ട് അതനുസരിച്ച് പ്രവർത്തിക്കുന്നവൻ ആരെപ്പോലെയാണെന്നു ഞാൻ പറയാം:+ 48 ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ട് വീടു പണിയുന്ന മനുഷ്യനെപ്പോലെയാണ് അയാൾ. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ആർത്തലച്ചുവന്ന നദീജലം വീടിന്മേൽ വന്നടിച്ചു; എന്നാൽ നന്നായി പണിത വീടായതുകൊണ്ട് അതിന് ഇളക്കം തട്ടിയില്ല.+ 49 കേട്ടിട്ടും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നവനോ+ അടിസ്ഥാനമിടാതെ മണ്ണിൽ വീടു പണിത മനുഷ്യനെപ്പോലെയാണ്. ആർത്തലച്ചുവന്ന നദീജലം വീടിന്മേൽ വന്നടിച്ച ഉടൻ അതു നിലംപൊത്തി. ആ വീടിന്റെ തകർച്ച വലുതായിരുന്നു.”
-