-
ലൂക്കോസ് 11:29-32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ജനം തിങ്ങിക്കൂടിയപ്പോൾ യേശു ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഈ തലമുറ ഒരു ദുഷ്ടതലമുറയാണ്. അത് അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനയുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.+ 30 യോന+ നിനെവെക്കാർക്ക് ഒരു അടയാളമായതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ഒരു അടയാളമായിരിക്കും. 31 തെക്കേ ദേശത്തെ രാജ്ഞി+ ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടൊപ്പം ഉയിർത്തെഴുന്നേറ്റ് ഇവരെ കുറ്റം വിധിക്കും. ആ രാജ്ഞി ശലോമോന്റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നല്ലോ. എന്നാൽ ഇവിടെ ഇതാ, ശലോമോനെക്കാൾ വലിയവൻ!+ 32 നിനെവെക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. കാരണം അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോനയെക്കാൾ വലിയവൻ!
-