-
മർക്കോസ് 6:31-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 നിരവധി ആളുകൾ വരുകയും പോകുകയും ചെയ്തിരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാൻപോലും അവർക്കു സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അവരോട്, “വരൂ, നമുക്കു മാത്രമായി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം”+ എന്നു പറഞ്ഞു. 32 അങ്ങനെ, അവർ വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.+ 33 എന്നാൽ അവർ പോകുന്നത് ആളുകൾ കണ്ടു. പലരും അത് അറിഞ്ഞു. അങ്ങനെ എല്ലാ നഗരങ്ങളിൽനിന്നും ജനം ഓടി അവർക്കു മുമ്പേ അവിടെ എത്തി.
-