39 പിന്നെ യേശു അൽപ്പം മുന്നോട്ടു പോയി കമിഴ്ന്നുവീണ് ഇങ്ങനെ പ്രാർഥിച്ചു:+ “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം+ എന്നിൽനിന്ന് നീക്കേണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+
38 എന്നാൽ യേശു അവരോടു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? ഞാൻ ഏൽക്കുന്ന സ്‌നാനം ഏൽക്കാൻ നിങ്ങൾക്കാകുമോ?”+
36 യേശു പറഞ്ഞു: “അബ്ബാ,* പിതാവേ,+ അങ്ങയ്‌ക്ക് എല്ലാം സാധ്യമാണ്. ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+