-
മർക്കോസ് 11:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അങ്ങനെ അവർ പോയി, തെരുവിൽ ഒരു വീട്ടുവാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട് അതിനെ അഴിച്ചു.+ 5 എന്നാൽ അവിടെ നിന്നിരുന്നവരിൽ ചിലർ അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, കഴുതക്കുട്ടിയെ അഴിക്കുന്നോ?” 6 യേശു പറഞ്ഞിരുന്നതുപോലെതന്നെ അവർ അവരോടു പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു.
-
-
ലൂക്കോസ് 19:32-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 അവർ ചെന്നപ്പോൾ യേശു പറഞ്ഞതുപോലെതന്നെ കണ്ടു.+ 33 അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ അവരോട്, “എന്തിനാണ് അതിനെ അഴിക്കുന്നത്” എന്നു ചോദിച്ചു. 34 “കർത്താവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു. 35 അങ്ങനെ ശിഷ്യന്മാർ അതിനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. അവരുടെ പുറങ്കുപ്പായങ്ങൾ അതിന്റെ മേൽ ഇട്ടിട്ട് യേശുവിനെ അതിന്റെ പുറത്ത് ഇരുത്തി.+
-