18 ഇതെക്കുറിച്ച് കേട്ട മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴി ആലോചിച്ചുതുടങ്ങി.+ എന്നാൽ അവർക്കു യേശുവിനെ പേടിയായിരുന്നു. കാരണം, ജനമെല്ലാം യേശു പഠിപ്പിക്കുന്നതു കേട്ട് ആകെ അതിശയിച്ചുപോയിരുന്നു.+
39 എന്നാൽ ജനക്കൂട്ടത്തിലുണ്ടായിരുന്ന പരീശന്മാരിൽ ചിലർ യേശുവിനോട്, “ഗുരുവേ, അങ്ങയുടെ ശിഷ്യന്മാരെ ശകാരിക്കുക”+ എന്നു പറഞ്ഞു. 40 എന്നാൽ യേശു പറഞ്ഞു: “ഒരു കാര്യം ഞാൻ പറയാം, ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും.”