22 അപ്പോൾ യേശു അവരോടു പറഞ്ഞു: “ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കുക. 23 ഹൃദയത്തിൽ സംശയിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്ന വിശ്വാസത്തോടെ ആരെങ്കിലും ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+