-
ലൂക്കോസ് 13:6-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 പിന്നെ യേശു ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ അയാളുടെ മുന്തിരിത്തോട്ടത്തിൽ ഒരു അത്തി നട്ടിരുന്നു. അതു കായ്‌ച്ചോ എന്നു നോക്കാൻ അയാൾ ചെന്നപ്പോൾ അതിൽ ഒന്നുമില്ല.+ 7 അപ്പോൾ അയാൾ തോട്ടത്തിലെ പണിക്കാരനോടു പറഞ്ഞു: ‘ഞാൻ മൂന്നു വർഷമായി ഈ അത്തി കായ്‌ച്ചോ എന്നു നോക്കുന്നു. പക്ഷേ ഒരു കായ്പോലും കണ്ടില്ല. ഇതു വെട്ടിക്കളയ്! വെറുതേ എന്തിനു സ്ഥലം പാഴാക്കണം!’ 8 അപ്പോൾ പണിക്കാരൻ പറഞ്ഞു: ‘യജമാനനേ, ഒരു വർഷംകൂടെ ഇതു നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റും കിളച്ച് വളമിട്ടുനോക്കാം. 9 ഇതു കായ്‌ച്ചാൽ നല്ലതല്ലേ? കായ്ക്കുന്നില്ലെങ്കിൽ വെട്ടിക്കളയാം.’”+
-