-
ലൂക്കോസ് 20:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 മരിച്ചവർ ഉയിർപ്പിക്കപ്പെടുമെന്നു മുൾച്ചെടിയെക്കുറിച്ചുള്ള വിവരണത്തിൽ മോശതന്നെ സൂചിപ്പിച്ചിട്ടുണ്ട്. മോശ യഹോവയെ,* ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും’+ എന്നാണല്ലോ വിളിച്ചത്. 38 ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. കാരണം ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.”+
-
-
റോമർ 4:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 (“ഞാൻ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.) അബ്രാഹാം വിശ്വസിച്ച ദൈവത്തിന്റെ വീക്ഷണത്തിൽ, അതായത് മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും* ചെയ്യുന്ന ദൈവത്തിന്റെ വീക്ഷണത്തിൽ, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം.
-